മുളന്തുരുത്തി: ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിന്റെയും ആരക്കുന്നം ഗ്രാമീണവായനശാലയുടെയും സംയുക്താഭിമുഖ്യത്തിൽ ലോക മാതൃഭാഷാദിനമാചരിച്ചു. സ്കൂൾ മാനേജർ സി.കെ. റെജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി. അനിത ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സി. പ്രീത ജോസ്, ഗ്രാമീണ വായനശാല പ്രസിഡന്റ് ജിനു ജോർജ്ജ് ,അദ്ധ്യാപകരായ ഡെയ്സി വർഗീസ് , മഞ്ജു വർഗീസ്, ഇന്നു വി. ജോണി , ജോമോൾ മാത്യു, അശ്വതി മേനോൻ , ആകർഷ് സജികുമാർ ,ലൈബ്രേറിയൻ ഡോണ ജോസ്, സോന ഷാജൻ, അക്സ ദിലീപ് തുടങ്ങിയവർ സംസാരിച്ചു.