കുറുപ്പംപടി: പെരുമ്പാവൂർ ലയൺസ് ക്ലബ് മുടക്കുഴ ഗ്രാമപഞ്ചായത്തിൽ കാന്താരിമുളകിൻതൈകൾ വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ടി.ഒ. ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. ഡോ. ബീന, ജെയിംസ്, മേഴ്സി, പരമേശ്വരൻ, കെ.ജെ. മാത്യു, ജോസ് എ.പോൾ, വത്സ വേലായുധൻ, അനാമിക, വിപിൻ പരമേശ്വരൻ, ബിന്ദു ഉണ്ണി, രജിത എന്നിവർ പ്രസംഗിച്ചു.