പെരുമ്പാവൂർ: ചെറുകുന്നം ഇന്ദിരാഗാന്ധി പൊളിടെക്‌നിക് കോളേജിന്റെ അഭിമുഖ്യത്തിൽ നടത്തുന്ന ഇന്റർ സ്‌കൂൾ ഫുട്ബാൾ ടൂർണമെന്റ് കെ.എം.പി സൂപ്പർകപ്പ് സീസൺ-3 ആരംഭിച്ചു. അത് ലറ്റിക് കോച്ച് രാജുപോൾ ഉദ്ഘാടനം നിർവഹിച്ചു. 24വരെ നടക്കുന്ന ടൂർണമെന്റിൽ കേരളത്തിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും. കൊവിഡ് മൂലം രണ്ടുവർഷമായി നടത്താതിരുന്ന ടൂർണമെന്റ് ഈ വർഷമാണ് പുനരാരംഭിച്ചത്.