പെരുമ്പാവൂർ: എറണാകുളം ജില്ലാസബ്ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവാണിയൂർ സ്റ്റെല്ലാ മേരീസ് കോൺവെന്റിനെ പരാജയപ്പെടുത്തി കൂവപ്പടി സെന്റ് ആൻസ് കോൺവെന്റ് ക്ലബ് ചാമ്പ്യന്മാരായി. ഗുജറാത്തി സ്പോർട്സ് അക്കാഡമിയെ പരാജയപ്പെടുത്തി തമ്മനം നളന്ദ പബ്ലിക് സ്‌കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവാണിയൂർ സ്റ്റെല്ലാ മേരീസ് കോൺവെന്റിനെ (6-2) ന് പരാജയപ്പെടുത്തി കൂവപ്പടി സെന്റ് ആൻസ് കോൺവെന്റ് ക്ലബ്ബ് ചാമ്പ്യന്മാരായി. ഇതേ വിഭാഗത്തിൽ ഫോർട്ട്കൊച്ചി ഫാത്തിമ കോൺവെന്റ് ക്ലബ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. ആൺകുട്ടികളുടെ വിഭാഗത്തിൽ മികച്ച കളിക്കാരനായി തിരുവാണിയൂർ സ്റ്റെല്ലാ മേരീസലെ ജോസഫിനെയും പെൺ കൂട്ടികളുടെ വിഭാഗത്തിൽ കൂവപ്പടി സെന്റ് ആൻസ് കോൺവെന്റ് ക്ലബിലെ അഗ്നൽനേയും മികച്ച കളികാരിയായി തിരഞ്ഞെടുത്തു.
സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ഷാഹുൽഹമീദ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ ബേസ്ബോൾ അസോസിയേഷൻ സെക്രട്ടറി സോണിയ മോൾ, വിജയികൾക്ക് ട്രോഫിയും മെഡലുകളും സമ്മാനിച്ചു. എറണാകുളം ജില്ലാ സോഫ്റ്റ് ബോൾ അസോസിയേഷൻ സെക്രട്ടറി പി.ബി. മോൻസി നന്ദി പ്രകാശിപ്പിച്ചു.