വൈപ്പിൻ: മാർച്ച് രണ്ടിന് കുഴുപ്പിള്ളി പുളിക്കനാട്ട് നടക്കുന്ന കെ.പി.എം.എസ് വൈപ്പിൻ യൂണിയൻ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. എടവനക്കാട് യൂണിയൻ ഓഫീസിൽ നടന്ന യോഗം അസിസ്റ്റന്റ് സെക്രട്ടറി പ്രശോഭ് ഞാവേലി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് രമ പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എം.എസ്.സംഘടനകളുടെ ലയനത്തിന്‌ശേഷം നടക്കുന്ന ആദ്യ സമ്മേളനമാണിത്. ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. പ്രശോഭ് ഞാവേലി (രക്ഷാധികാരി), ബിന്ദു ഷിബു (സഹ രക്ഷാധികാരി), രമ പ്രതാപൻ (ചെയർമാൻ), എൻ.കെ.ചന്ദ്രൻ, എൻ.ജി.രതീഷ് (കൺവീനർമാർ) എം.കെ.രമേഷ് (ട്രഷറർ) എന്നിവരടങ്ങിയ 51 അംഗസമിതിയെ തിരഞ്ഞെടുത്തു.