വൈപ്പിൻ: എടവനക്കാട് എച്ച്.ഐ.എച്ച്.എസ്. സ്‌കൂൾ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് സ്ഥാപകദിനം ആചരിച്ചു. സ്‌കൗട്ട് ആൻഡ് ഗൈഡ്‌സിനെ കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നതിനായി എക്‌സിബിഷനും ക്വിസ് മത്സരവും സംഘടിപ്പിച്ചു. സ്‌കൂൾ മാനേജർ ഡോ. വി.എം. അബ്ദുല്ല പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ വി. കെ.നിസാർ, അഗസ്റ്റിൻ നോബി എന്നിവർ സംസാരിച്ചു. സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് അദ്ധ്യാപകർ നേതൃത്വം നൽകി.