കൊച്ചി: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചരിത്ര ചിത്ര-ശില്പ പ്രദർശനം നടക്കും. സമ്മേളന നഗരിയിലെ അഭിമന്യു നഗരിയിലാണ് പ്രദർശനം. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ നേതൃത്വത്തിൽ ശില്പനിർമ്മാണം പുരോഗമിക്കുകയാണ്.
പാർട്ടി രൂപീകരണത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ആഗോള-ദേശീയ-പ്രാദേശിക ചരിത്രങ്ങൾ, ഏഴ് ഇടതുപക്ഷ സർക്കാരുകളുടെ നേട്ടങ്ങൾ, കേരളത്തിന്റെ ഇന്നലെകൾ, സ്ത്രീപക്ഷ സമരങ്ങൾ, ഫാസിസ്റ്റുകളുടെ ദേശവിരുദ്ധ സമീപനങ്ങൾ, ആഗോള കമ്മ്യൂണിസ്റ്റ് മുന്നേറ്റം തുടങ്ങിയവയെ ആധാരമാക്കിയാണ് പ്രദർശനം. 27മുതൽ സന്ദർശകരെ പ്രവേശിപ്പിക്കുമെന്ന് എക്‌സിബിഷൻ കമ്മിറ്റി ചെയർമാൻ കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എയും കൺവീനർ അഡ്വ.വി. സലിമും പറഞ്ഞു.