പറവൂർ: 37-ാമത് സംസ്ഥാന പുരുഷ - വനിത യൂത്ത് ദക്ഷിണ മേഖല വോളിബാൾ ചാമ്പ്യൻഷിപ്പ് മാർച്ച് 11, 12, 13 തീയതികളിൽ പറവൂർ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ചാമ്പ്യൻഷിപ്പ് സംഘാടകസമിതി രൂപീകരിച്ചു. സ്കൂൾ മാനേജർ ഹരി വിജയൻ (രക്ഷാധികാരി), എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ (ചെയർമാൻ), ഹെഡ്മാസ്റ്റർ സി.കെ. ബിജു (ജനറൽ കൺവീനർ), കായിക അദ്ധ്യാപകൻ ടി.ആർ. ബിന്നി (കൺവീനർ), ആൻഡ്രൂസ് കടുത്തൂസ് (ഓർഗനൈസിംഗ് സെക്രട്ടറി), എ.ജി. അജിത്ത്കുമാർ (ട്രഷറർ) എന്നിവരടങ്ങുന്ന 101അംഗ സംഘാടകസമിതിയെ തിരഞ്ഞെടുത്തു.