മൂവാറ്റുപുഴ: പെരുമറ്റം മഹല്ല് ജമാഅത്ത് കമ്മിറ്റിക്ക് കീഴിൽ രൂപീകരിക്കപ്പെട്ട മഹല്ല് ജമാഅത്ത് വെൽഫെയർ കമ്മിറ്റിയുടെയും വി.എം ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ പെരുമറ്റം വി.എം പബ്ലിക് സ്കൂളിൽ വച്ച് രക്തഗ്രൂപ്പ് നിർണയക്യാമ്പ് നടത്തി. മഹല്ലിന് സ്വന്തമായൊരു ബ്ലഡ് ഡേറ്റാ ബാങ്ക് എന്ന ലക്ഷ്യത്തിൽ സംഘടിപ്പിക്കപ്പെട്ട ക്യാമ്പ് യുവാക്കളുടെയും മുതിർന്നവരുടെയും വലിയ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. മഹല്ല് പ്രസിഡന്റ് അഷറഫ് കുന്നശേരി ഉദ്ഘാടനം ചെയ്തു. വെൽഫെയർ അസോസിയേഷൻ കൺവീനർ ടി.എം. ഹാഷിം, ചെയർമാൻ അഷ്റഫ് വിളക്കത്ത്, വൈസ് ചെയർമാൻ ഹാരിസ് എന്നിവർ സംസാരിച്ചു. ഡീൻ കുര്യാക്കോസ് എം.പിയും മാത്യു കുഴൽനാടൻ എം.എൽ.എയും ക്യാമ്പ് സന്ദർശിച്ചു.