
കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ അർബൻ കരിയർ ഏജന്റ് (എൽ.ഐ. സി) ടാലി ഡവലപ്പർ, ടാലി ടെലി അഡ്മിൻ, ടാലി സെയിൽസ് ആൻഡ് സർവീസ്, മാർക്കറ്റിംഗ് എക്‌സിക്യുട്ടീവ്, അദ്ധ്യാപകർ തുടങ്ങി വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. യോഗ്യത: പ്ലസ്ടു കൊമേഴ്‌സ്, ബിരുദം, ബി.സി.എ, ബി.ടെക്ക് (ഐ.ടി/കമ്പ്യൂട്ടർ സയൻസ്), ബി.സി.എ (ഐ.ടി/കമ്പ്യൂട്ടർ സയൻസ്), ബിരുദാനന്തര ബിരുദം, എം.ബി.എ (എച്ച്.ആർ), എം.എസ്.സി (ഫിസിക്‌സ്, മാത്‌സ്, കെമിസ്ട്രി, ബയോളജി), എം.സി.എ, എം.എസ്.സി (ഐ.ടി/കമ്പ്യൂട്ടർ സയൻസ്), ഡിപ്ലോമ (കമ്പ്യൂട്ടർ സയൻസ്) ബിരുദം (ഹോട്ടൽ മാനേജ്‌മെന്റ്). പ്രായം: 18- 35. ഫോൺ 04842427494/ 2422452.