കളമശേരി: ഏലൂർ കണ്ടെയ്നർ റോഡിൽ പുതിയറോഡ് സിഗ്നലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരായ അമ്മയ്ക്കും മകനും പരിക്കേറ്റു. മുപ്പത്തടം പുതുവൽപറമ്പ് കെ.ആർ. രാഖി (38), മകൻ ആദിദേവ് എസ്. ശങ്കർ (8) എന്നിവർക്കാണ് പരിക്ക്. റോഡിൽ തെറിച്ചു വീണ രാഖിക്ക് നിസാര പരിക്ക് പറ്റി. ലോറിയിൽ കുടുങ്ങിയ കുഞ്ഞിനെ കുറെദൂരം വലിച്ചിഴച്ച ശേഷമാണ് വണ്ടി നിന്നത്. പിന്നാലെ വന്ന ആസ്റ്റർ മെഡിസിറ്റിയുടെ വാഹനത്തിലുണ്ടായിരുന്ന നഴ്സുമാർ നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞിന്റെ നില ഗുരുതരമല്ല.