covid

കൊച്ചി: ഒരിടവേളയ്ക്കുശേഷം ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും 1,000 കടന്നു. ഇന്നലെ 1,041പേർ പോസിറ്റീവായി. 2,048 പേർ രോഗമുക്തി നേടി. 1,086 പേരെ കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി. 2,786 പേരെ നിരീക്ഷണ പട്ടികയിൽ നിന്നൊഴിവാക്കി. വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 14,561. ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,859.

ഇന്നലെ നടന്ന കൊവിഡ് വാക്‌സിനേഷനിൽ 9,613 ഡോസ് വാക്‌സിൻ വിതരണം ചെയ്തു. ഇതിൽ 793 ആദ്യ ഡോസും 8,030 സെക്കൻഡ് ഡോസുമാണ്. കൊവിഷീൽഡ് 2,720ഡോസും 6,890 ഡോസ് കൊവാക്‌സിനുമാണ് വിതരണം ചെയ്തത്.

ആരോഗ്യ പ്രവർത്തകർക്കും മുന്നണിപ്പോരാളികൾക്കുമായുള്ള കരുതൽ ഡോസായി 790 ഡോസ് വാക്‌സിൻ വിതരണം ചെയ്തു. ജില്ലയിലിതുവരെ 92,854 ഡോസ് ബൂസ്റ്റർ വാക്‌സിൻ നൽകി.

വാക്‌സിനേഷൻ ജില്ലയിൽ
59,60,920ഡോസ് വാക്‌സിനാണ് നൽകിയത്. 32,08,626 ആദ്യഡോസ് വാക്‌സിനും 26,59,440 സെക്കൻഡ് ഡോസ് വാക്‌സിനും നൽകി. ഇതിൽ 51,98,878 ഡോസ് കൊവിഷീൽഡും 7,45,328 ഡോസ് കൊവാക്‌സിനും 16,714 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ്.