മരട്: ചായം പദ്ധതിയിലൂടെ 25-ാം ഡിവിഷനിലെ 24-ാം നമ്പർ നവീകരിച്ച അങ്കണവാടിയുടെ ഉദ്ഘാടനം മരട് നഗരസഭ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ നിർവഹിച്ചു. ഡിവിഷൻ കൗൺസിലറും മരട് നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ബെൻഷാദ് നടുവിലവീട് അദ്ധ്യക്ഷത വഹിച്ചു. അങ്കണവാടി ടീച്ചർ കുമാരി ടോമി, ഐ.സി.ഡി.എസ് സൂപ്പർവൈസർ ചാന്ദിനി, സി.ഡി.പി.ഒ ഷുബാ കെ. നായർ, വെൽഫെയർ കമ്മിറ്റി അംഗങ്ങളായ ജോയ്, ദിനേശൻ, ബെർണത്ത്, പീയൂസ് എന്നിവർ സംസാരിച്ചു.