പൂണിത്തുറ: കൊച്ചി കോർപ്പറേഷൻ 50-ാം ഡിവിഷൻകമ്മിറ്റിയും ദേശീയ നഗരാരോഗ്യ ദൗത്യവും ചമ്പക്കര നഗര പ്രാഥമികാരോഗ്യ കേന്ദ്രവും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടത്തി. പൂണിത്തുറ സുബ്രഹ്മണ്യ ടെംബിൾ ഹാളിൽ നടന്ന ക്യാമ്പ് കൊച്ചി നഗരസഭ കൗൺസിലർ ഡോ.ടി.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. വി.പി. ചന്ദ്രൻ, ഡോ. ബേബി എബ്രഹാം, കെ.എ. സുരേഷ് ബാബു, സന്ധ്യ കെ.ആർ. തുടങ്ങിയവർ സംസാരിച്ചു. ഡോക്ടർമാരായ ബേബി എബ്രാഹാം, ഷീല എന്നിവർ നേതൃത്വം നൽകി.