മൂവാറ്റുപുഴ: കൂത്താട്ടുകുളം പൊലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട എം.സി റോഡിലെ സോളാർ വഴിവിളക്കുകളിലെ ബാറ്ററി മോഷണം നടത്തിയ കൊടുങ്ങല്ലൂർ എസ്.എൻ പുരം പള്ളിനട ശാന്തിപുരം ഭാഗത്ത്‌ ഉല്ലക്കൽ സിദ്ധിക്ക് കൊച്ചുമൈതീൻ (24), കൊടുങ്ങല്ലൂർ എസ്.എൻ പുരം മുല്ലൻബസാർ ഭാഗത്ത് നെടിയപറമ്പിൽ മുഹമ്മദ്‌ മുജിതബ ഷാജഹാൻ (24) എന്നിവരെ മൂവാറ്റുപുഴ പൊലീസ് ഇൻസ്‌പെക്ടർ എം.കെ. സജീവിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തു. ഇവർ കൊടുങ്ങല്ലൂർ, മതിലകം പൊലീസ് സ്റ്റേഷനിലെ വിവിധ വധശ്രമ, മോഷണക്കേസുകളിലെ പ്രതികളാണ്. ഇവർ ബാറ്ററി കടത്താൻ ഉപയോഗിച്ച കാറും പതിനഞ്ചോളം ബാറ്ററികളും പൊലീസ് കസ്റ്റഡിയിലെടുത്തു.

വിവിധ കേസുകളിൽ ശിക്ഷ കഴിഞ്ഞ പ്രതികൾ ആറു മാസം മുമ്പാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. അന്വേഷണസംഘത്തിൽ എസ് .ഐ വി.കെ. ശശികുമാർ, എ .എസ്. ഐ ജയകുമാർ.പി.സി, സി.പി.ഒ ബിബിൽ മോഹൻ എന്നിവർ ഉണ്ടായിരുന്നു.