തൃക്കാക്കര: ആർ.ടി ഓഫീസിൽ മിനിസ്‌റ്റീരിയൽ ജീവനക്കാർ ഇന്നലെ നടത്തിയ സമരം പാളി. ഇവരുടെ ജോലി അഡിഷണൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരും ഇൻസ്‌പെക്ടർമാരും ഏറ്റെടുത്തതോടെ എറണാകുളം ആർ.ടി.ഓ ഓഫീസിന്റെ പ്രവർത്തനം സാധാരണ നിലയിലായി. അന്വേഷണ കൗണ്ടർ മുതൽ എല്ലാ ജോലികളും ഇന്നലെ ഇവർ ഏറ്റെടുത്തു. ലൈസൻസ് പുതുക്കുന്നത് മുതൽ എല്ലാ ജോലികളും ഇന്നലെ സുഗമമായി നടന്നു. നിയമവിരുദ്ധമായി സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്തത് മോട്ടോർ വാഹനവകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ പ്രൊമോഷൻ സാദ്ധ്യത ഇല്ലാതാക്കിയെന്ന് ആരോപിച്ചായിരുന്നു സമരം.