കൊച്ചി: കിഴക്കമ്പലത്ത് ട്വന്റി 20 പ്രവർത്തകൻ ദീപുവിനെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പൊലീസ് കസ്റ്റഡിയിൽവിട്ടു. സി.പി.എം പ്രവർത്തകരായ പാറാട്ടുവീട്ടിൽ സൈനുദ്ദീൻ സലാം, നെടുങ്ങാടൻ ബഷീർ, വലിയപറമ്പിൽ അസീസ്, ബീയാട്ട് അബ്ദുറഹ്മാൻ എന്നിവരെയാണ് കോടതി രണ്ട് ദിവത്തേക്ക് പൊലീസ് കസ്റ്റഡിയിൽ ചോദ്യംചെയ്യാൻ വിട്ടുനൽകിയത്. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുംശേഷം 24ന് വൈകിട്ട് നാലിന് തിരികെ കോടതിയിൽ ഹാജരാക്കണം.
കിഴക്കമ്പലത്ത് വിളക്കണയ്ക്കൽ സമരത്തിനിടെ സി.പി.എം പ്രവർത്തകർ ദീപുവിനെ വീട്ടിൽനിന്ന് പിടിച്ചിറക്കി മർദ്ദിച്ചെന്നാണ് കേസ്.