dyfi
തരിശുനിലത്തിലെ പച്ചക്കറി കൃഷി യുവജന ക്ഷേമബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ പുത്തൻകുരിശ് പഞ്ചായത്തിലെ കതിർ ക്ളബ് തരിശുനിലത്തിൽ പച്ചക്കറിക്കൃഷി ആരംഭിച്ചു. യുവജനക്ഷേമബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനായാണ് ഓരോ പഞ്ചായത്തിലും ക്ളബുകൾ അടിസ്ഥാനത്തിൽ കൃഷി ആരംഭിക്കാൻ ക്ഷേമബോർഡ് പദ്ധതിയിട്ടത്. അതിന്റെ ഭാഗമായാണ് പഞ്ചായത്തിലെ പു​റ്റുമാനൂർ പ്രദേശത്ത് ഒരേക്കർ തരിശുനിലത്ത് കൃഷിആരംഭിച്ചത്. ക്ളബ് പ്രസിഡന്റ് എം.എ. അനിൽ അദ്ധ്യക്ഷനായി. സെക്രട്ടറി ജൂബിൾ ജോർജ്, പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, വൈസ് പ്രസിഡന്റ് കെ.കെ. അശോക്‌കുമാർ, യുവജന ക്ഷേമബോർഡ് ജില്ലാ കോ ഓർഡിനേ​റ്റർ എ.ആർ. രഞ്ജിത്, പഞ്ചായത്ത് കോ ഓർഡിനേ​റ്റർ ലൈജു വർഗീസ്, എ.എ. അൻഷാദ്, വിഷ്ണു വിജയൻ, എം.എ. വേണു തുടങ്ങിയവർ സംസാരിച്ചു.