കളമശേരി: കുഞ്ചൻ സ്മാരക അവാർഡ് ജേതാവ് എസ്. മോഹൻദാസ് മൂവാറ്റുപുഴയെ കേരള ബ്രാഹ്മണസഭ ജില്ലാസമിതിയുടെ നേതൃത്വത്തിൽ ഇടപ്പള്ളി ഗായത്രി കല്യാണ മണ്ഡപത്തിൽ ജില്ലാ പ്രസിഡന്റ് കെ.ജി.വി. പതി, സംസ്ഥാന വൈസ് പ്രസിഡന്റ് പി.അനന്ത സുബ്രഹ്മണ്യം എന്നിവർ പൊന്നാടയണിയിച്ച് അനുമോദിച്ചു. സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അനന്ത സുബ്രഹ്മണ്യം, എൻ.രാമചന്ദ്രൻ ,ആർ.അനന്തനാരായണൻ, എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

യോഗത്തിൽ ജില്ലാസെക്രട്ടറി പി.ആർ.ശങ്കരനാരായണൻ, ഇടപ്പള്ളി സമൂഹം പ്രസിഡന്റ് വിശ്വനാഥൻ, വി.കൃഷ്ണസ്വാമി, എസ്. വൈദ്യനാഥൻ, ആർ.ഹരി ഹരൻ, സുന്ദർബാലു നാരായണൻ തുടങ്ങിയവർ സംസാരിച്ചു.