കളമശേരി: കോൺഗ്രസ് കൗൺസിലർമാർ ഏലൂർ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു. പി.കെ.സുഭാഷിനെ ക്യാബിനിൽ തടഞ്ഞ കൗൺസിലർമാരായ പി.എം. അയൂബ്, ഷൈജ ബെന്നി, നസീറ റസാക്ക്, വിജി സുബ്രഹ്മണ്യൻ, മിനി ബെന്നി, ധന്യാ ഭദ്രൻ എന്നിവരെ എലൂർ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

കെട്ടിടനികുതി അപാകതകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിഹരിച്ച് 15 ദിവസത്തിനകം ചെയർമാൻ മറുപടി തരാമെന്ന് പറഞ്ഞതിന്റെ ലംഘനം, ഭൂമിയുമായ് ബന്ധപ്പെട്ട ഡാറ്റാ ബാങ്ക് എൻട്രി സമയബന്ധിതമായ് നടപ്പാക്കാത്തതിലും , അനധികൃത നിയമനങ്ങളിലും പ്രതിഷേധിച്ചായിരുന്നു ഉപരോധം. വരും ദിവസങ്ങളിൽ സമരം പുറത്തേക്ക് വ്യാപിപ്പിക്കുമെന്നും കോൺഗ്രസ് പാർട്ടി ഏറ്റെടുക്കുമെന്നും മണ്ഡലം പ്രസിഡന്റ് ഷാജഹാനും ബ്ലോക്ക് സെക്രട്ടറി വർഗീസ് വേവുകാടനും അറിയിച്ചു.