കളമശേരി: എഫ്.എ.സി.ടി യിൽ 5 വർഷ കാലാവധി പിന്നിട്ട ദീർഘകാല കരാർ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് ബി.എം.എസ് നേതൃത്വത്തിലുള്ള ഫാക്ട് എംപ്ലോയീസ് ഓർഗനൈസേഷൻ ഫാക്ട് ഹെഡ് ഓഫീസിന് മുന്നിൽ നടത്തിയ ഉപവാസ സമരത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് എം.കെ. സുഭാഷണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ടി.ആർ.മോഹനൻ, യൂണിയൻ സെക്രട്ടറി പി.കെ.സത്യൻ വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ എം.എം. ജബ്ബാർ, ഒ.എസ്. ഷിനിൽ വാസ്‌, ബി.എം.എസ് നേതാക്കളായ കെ. ശിവദാസ്, സി.ആർ.നന്ദകുമാർ, രവീന്ദ്രൻ നായർ, ടി.മനോഹരൻ , പി.എ.ശശി, പി.എസ് യദു, , കെ.എസ്. ബിബിൻ എ.സി കലാധരൻ, നഗരസഭ കൗൺസിലർമാരായ പി.ബി. ഗോപിനാഥ്, കെ.ആർ കൃഷ്ണപ്രസാദ്, എന്നിവർ സംസാരിച്ചു.

വൈകിട്ട് നടന്ന സമാപനസമ്മേളനം ജില്ലാസെക്രട്ടറി ധനീഷ് നീറിക്കോട് ഉദ്ഘാടനം ചെയ്തു.