കളമശേരി: ഏലൂർ നഗരസഭയിൽ എസ്.സി.വി ഭാഗത്തിൽപ്പെട്ട ബിരുദ - ബിരുദാനന്തരപ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകും. ജാതി സർട്ടിഫിക്കറ്റ്, സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, ആധാർ കാർഡ് , റേഷൻ കാർഡ് ,ബാങ്ക് പാസ് ബുക്ക്; എന്നിവയുടെ കോപ്പികളും 2 ഫോട്ടോയും സഹിതം എത്തണം. എസ്.സി വനിതകൾക്ക് തൊഴിലാവശ്യങ്ങൾക്കുള്ള ഇരുചക്ര വാഹനം നൽകുന്ന സ്കീമിനും അപേക്ഷിക്കാം. ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണം.