കളമശേരി: കേരള സംസ്ഥാന സാംസ്കാരിക വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്ന വജ്രജൂബിലി ഫെലോഷിപ്പ് സൗജന്യ കലാപരിശീലന ക്ലാസുകളിൽ ചേർന്ന് കലകൾ പഠിക്കാം. പ്രായപരിധിയില്ല. മോഹിനിയാട്ടം, ചവിട്ടുനാടകം, ചിത്രകല എന്നിവയാണ് പഠിപ്പിക്കുന്നത്. ഏലൂർ നഗരസഭയിലെ യുവജന വായനശാല, പാതാളം ഗവ.എച്ച്.എസ്.എസ്., ഏലൂർ എൽ.പി.സ്കൂൾ, മഞ്ഞുമ്മൽ എന്നീ പരിശീലനകേന്ദ്രങ്ങളിൽ എത്തണം.