
കൊച്ചി: ഫീസ് ഉൾപ്പെടെ പഠനാവശ്യങ്ങൾക്ക് സഹായം ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് കേരള മാനേജ്മെന്റ് അസോസിയേഷൻ (കെ.എം.എ). സ്കോളർഷിപ്പ് നൽകും. കൊവിഡ് പ്രതിസന്ധി നേരിടുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് സഹായമാകുമെന്ന് കെ.എം.എ പ്രസിഡന്റ് ആർ. മാധവ് ചന്ദ്രൻ പറഞ്ഞു. ഉന്നതബിരുദത്തിന് പഠിക്കുകയോ കോഴ്സിൽ പ്രവേശനം ലഭിക്കുകയോ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അർഹതയുണ്ടാകും. കോഴ്സിന്റെയോ പ്രവേശനം ലഭിച്ചതിന്റേയോ രേഖ, വില്ലേജ് ഓഫീസർ അല്ലെങ്കിൽ കോളേജ് അധികൃതരുടെ സാക്ഷ്യപത്രം എന്നിവയാണ് ഹാജരാക്കേണ്ടത്. സി.എസ്.ആർ ഉപസമിതി അപേക്ഷകൾ പരിശോധിച്ച് അർഹരായവരെ കണ്ടെത്തി തുക അനുവദിക്കും. വിവരങ്ങൾക്ക് : www.kma.org.in, 9072775588