കുമ്പളം: കുമ്പളം ഗ്രാമീണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നിർദ്ദേശാനുസരണം ലൈബ്രറി തലത്തിൽ വനിത വായന - ക്വിസ് മത്സരം സംഘടിപ്പിച്ചു. ഒന്നാംസ്ഥാനം എം.ബി. ആബിത വിളങ്ങാട് ഹൗസ് കുമ്പളം. രണ്ടാംസ്ഥാനങ്ങൾ സാബിത ഇബ്രാഹിം സുബൈർ മൻസിൽ കുമ്പളം, രാജേശ്വരി മൂലക്കാട്ട് തറ. മൂന്നാം സ്ഥാനം നിമിഷ ശ്രീകേഷ് ഉണിപ്പിക്കതറ കുമ്പളം. മത്സര വിജയികൾക്ക് ഗ്രാമീണഗ്രന്ഥശാലാ പ്രസിഡന്റ് എം.എസ്. ഗിരിജാദേവി ടീച്ചർ, ഗ്രന്ഥശാലാസെക്രട്ടറി കെ.എസ്. ഗിരിജാവല്ലഭൻ, ഗ്രന്ഥശാലാകമ്മിറ്റി അംഗവും സി.ഡി.എസ് ചെയർപേഴ്സനുമായ സംഗീത കൃഷ്ണൻ കുട്ടി എന്നിവർ സമ്മാനങ്ങൾ നൽകി.