കൊച്ചി: എറണാകുളം എം.ഇ.എസ് കൾച്ചറൽ കോംപ്ലക്സിൽ പതുതായി നിർമ്മിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഫസൽ ഗഫൂർ നിർവഹിച്ചു. കോംപ്ലക്സ് ചെയ‌ർമാൻ ജസ്റ്റിസ് എ.എം. അബൂബക്ക‌ർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എസ്.അബ്ദുൾ കരീം, ജോയിന്റ് സെക്രട്ടറി അഡ്വ. പി.എം.എം. നജീബ് ഖാൻ എന്നിവ‌ർ സംസാരിച്ചു.