kklm
കൂത്താട്ടുകുളം ഗവ യു പി സ്കൂളിന് എം പി ഫണ്ടിൽ നിന്നുമനുവദിച്ച ബസ് ചെയർപേഴ്സൻ വിജയ ശിവൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു

കൂത്താട്ടുകുളം: ഗവ. യു.പി സ്കൂളിന് മുൻ രാജ്യസഭാംഗം സി.പി. നാരായണന്റെ പ്രാദേശിക വികസനഫണ്ടിൽനിന്ന് അനുവദിച്ച സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് നഗരസഭാ ചെയർപേഴ്സൻ വിജയ ശിവൻ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ് അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ മരിയ ഗൊരേത്തി, കൗൺസിലർ പി.ആർ. സന്ധ്യ, സി.പി. രാജശേഖരൻ, ഹെഡ്മിസ്ട്രസ് ആർ. വത്സലാദേവി, ടി.വി. മായ, എലിസബത്ത് പോൾ എന്നിവർ സംസാരിച്ചു. 2006ൽ അദ്ധ്യാപകർ പിരിവിട്ട് വാങ്ങിയ ബസാണ് സ്കൂളിനുണ്ടായിരുന്നത്. കുട്ടികൾ കൂടിയപ്പോൾ പി.ടി.എ ഇടപെടലിൽ വാഹനങ്ങൾ വാടകയ്ക്കെടുത്ത് ഓടിക്കാൻ തുടങ്ങി. 2008ൽ അന്നത്തെ എം.പി ജോസ് കെ. മാണി ബസ് അനുവദിച്ചെങ്കിലും സ്കൂൾ വാഹനങ്ങൾക്ക് കേന്ദ്രഫണ്ട് അനുവദിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥർ നിലപാടെടുത്തു. തുടർന്ന് എം.പിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേന്ദ്രം ഇറക്കിയ സർക്കുലർ ഭേദഗതിചെയ്ത് 2010ൽ ബസ് അനുവദിച്ചു. മുൻ എം.പിമാരും എം.എൽ.യും അനുവദിച്ച ബസുകളുൾപ്പെടെ ഏഴ് ബസുകളാണ് സ്കൂളിനുള്ളത്.