നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ അത്താണി മാർക്കറ്റ് റോഡ് - സർവീസ് സ്‌റ്റേഷൻ റോഡ് നവീകരണം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി ഉദ്ഘടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യ നാരായണപിള്ള അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ ദിലീപ് കപ്രശേരി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിജി സുരേഷ്, എ.കെ. ധനേഷ് , എ.എസ്. സുരേഷ്, പി.വി. ബഹനാൻ, എം.കെ. ഉണ്ണി, എൽദോ പറയ്ക്ക തുടങ്ങിയവർ സംസാരിച്ചു.