കൂത്താട്ടുകുളം: 21കിലോ കുരുമുളക് മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. പട്ടിമറ്റം വലമ്പൂർ കൊളുത്താപ്പിള്ളി വീട്ടിൽ ജോർജിജിനെയാണ് (62) കൂത്താട്ടുകുളം പൊലീസ് അറസ്റ്റുചെയ്തത്. ഇല്ലിക്കുന്ന് ജംഗ്ഷന് സമീപത്തുള്ള വീട്ടിലെ പുക മുറിയിൽ സൂക്ഷിച്ചിരുന്ന കുരുമുളകാണ് മോഷ്ടിച്ചത്. സ്റ്റേഷനിലെ നൈറ്റ് പട്രോളിംഗ് സംഘമാണ് മാറിക കവലയിൽ വച്ച് ഇയാളെ അറസ്റ്റുചെയ്തത്. മുവാറ്റുപുഴ, വാഴക്കുളം സ്റ്റേഷനുകളിൽ ജോർജ്ജിനെതിരെ കേസുകളുണ്ട്. ഇൻസ്പെക്ടർ കെ.ആർ. മോഹൻദാസ്, എസ്.ഐ ശാന്തി കെ.ബാബു, എ.എസ്.ഐമാരായ രാജു പോൾ, സോജൻ, എസ്.സി.പി.ഒമാരായ അനൂപ്, കൃഷ്ണകുമാർ, മനോജ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.