അങ്കമാലി: രക്ഷാപ്രവർത്തനത്തിനിടയിൽ മരണമടഞ്ഞ അങ്കമാലി കിടങ്ങൂർ പന്തപ്പിള്ളിവീട്ടിൽ വിനോദ്കുമാറിന്റെ സ്മരണ പുതുക്കി. കേരള ഫയർ സർവീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഫയർസ്റ്റേഷൻ ഓഫീസുകളിൽ പതാകഉയർത്തി ചടങ്ങ് സംഘടിപ്പിച്ചു. ജില്ലാതല അനുസ്മരണ ചടങ്ങ് വിനോദിന്റെ ജന്മനാട്ടിൽ അങ്കമാലി ഫയർസ്റ്റേഷന്റെ നേതൃത്വത്തിൽ നടത്തി. സ്റ്റേഷൻ ഓഫീസർ കെ.എസ്. ഡിബിൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ എറണാകുളം പ്രസിഡന്റ് മനോജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി പി.എം. റഷീദ്, പി.എ. സജാദ്, പി. അനീഷ്, പി.ജോയ്, പി. ഷിബു, പി.വി. പൗലോസ്, റെജി എസ്. വാര്യർ, അനിൽ മോഹനൻ, എം.വി. ബിനോജ്, അസി. സ്റ്റേഷൻ ഓഫീസർ എൻ.എൻ. ജിജി എന്നിവർ പ്രസംഗിച്ചു
തുടർന്ന് ജില്ലാപ്രസിഡന്റ് മനോജ്കുമാറും വിനോദ്കുമാറിന്റെ മാതാവ് ദേവകിയമ്മയും ചേർന്ന് പാറപ്പുറം സ്നേഹ ജ്യോതി ബോയ്സ് ഹോമിന് സഹായങ്ങൾ വിതരണംചെയ്തു.