മൂവാറ്റുപുഴ: മത സൗഹാർദ്ദത്തിന്റെയും മാനവ ഐക്യത്തിന്റെയും സന്ദേശമുയർത്തി മുളവൂർ വലിയുള്ളാഹി മഖാം ചന്ദനക്കുടത്തിന് കൊടിയേറി. വാരിക്കാട്ട് കവലയിലെ മസ്ജിദുൽ ഹുദാ പള്ളിയങ്കണത്തിൽ കൊടി ഉയർത്തിയതിന് ശേഷം ആരംഭിച്ച ചന്ദനക്കുട ഘോഷയാത്ര അറബനമുട്ടിന്റെയും ബാൻഡ് മേളത്തിന്റെയും ചടുലതാളത്തിൽ മുളവൂർ സെൻട്രൽ ജമാഅത്ത് അങ്കണത്തിൽ പ്രവേശിപ്പോൾ മുളവൂർ വലിയുള്ളാഹി മഖാമിലെ കൊടിമരത്തിൽ ഇന്ററിം മുതവല്ലി കെ .എ. മുഹമ്മദ് ആസിഫ് കൊടികുത്ത് കർമം നിർവഹിച്ചു.
മുഹമ്മദ് വാരിക്കാട്ട്, അൻസാർ മുണ്ടാട്ട്, ഇബ്രാഹിം വാരിക്കാട്ട്, ഷാജഹാൻ വെട്ടിയാംകുന്നേൽ, പി.എം. മക്കാർ മരങ്ങാട്ട് തുടങ്ങിയവർ പങ്കെടുത്തു . തുടർന്ന് മലേപ്പള്ളിയിലും കൊടികുത്ത് കർമം നിർവഹിച്ചശേഷം നൂറുകണക്കിന് വിശ്വാസികൾക്ക് അന്നദാന വിതരണമുണ്ടായിരുന്നു.
ഇന്ന് രാത്രി 8.30ന് മസ്ത് കലന്തർ ഖവ്വാലി ടീം നയിക്കുന്ന സൂഫിയാനാ കലാം നടക്കും. നാളെ രാത്രി 8.30ന് അൽ ഹംറ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജവാദ് മുസ്തഫവിയുടെ ഇസ്ലാമികപ്രഭാഷണം. തുടർന്ന് സയ്യിദ് മുഹ്സിൻ അഹ്ദൽ തങ്ങൾ ആവേലംന്റെ നേതൃത്വത്തിൽ നടക്കുന്ന ദുആ സമ്മേളനത്തോടെ ഉറൂസ് സമാപിക്കും.