മൂവാറ്റുപുഴ: നഗരസഭയും കേരള സാമൂഹ്യസുരക്ഷാമിഷൻ- വയോമിത്രം പദ്ധതിയും എൽദോ മാർ ബസേലിയോസ്‌ കോളേജും സംയുക്തമായി അഹല്യ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന - തിമിര ശസ്ത്രക്രിയ നിർണയക്യാമ്പ് 25ന് നടത്തും. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ മാണിയംകുളം ജംഗ്ഷനിലെ രണ്ടാർ ഹെൽത്ത്‌ സെന്ററിൽ നടത്തുന്ന ക്യാമ്പിൽ 18 വയസിനുമുകളിലുള്ളവർക്ക് പങ്കെടുക്കാം.