vren
ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ പെടുത്തി വേങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ പത്തു ലക്ഷം രൂപ ചെലവഴിച്ച് നവികരിച്ച ഓലിക്കമുകള്‍ കണ്ണംപറമ്പ് റോഡിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്തംഗം ഷൈമി വര്‍ഗീസ് നിര്‍വഹിക്കുന്നു.(ചിത്രം. ഷൈമി വര്‍ഗീസ്)

പെരുമ്പാവൂർ : വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ 10ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച ഓലിക്കമുകൾ - കണ്ണംപറമ്പ് റോഡിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്തംഗം ഷൈമി വർഗീസ് നിർവ്വഹിച്ചു. വേങ്ങൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീബ ചാക്കപ്പൻ, ബ്ലോക്ക് ഡിവിഷൻ മെമ്പർ ഡെയ്‌സി ജെയിംസ്, വാർഡ് മെമ്പർ മരിയ സാജ് മാത്യു, ഒ. ദേവസി, എൽദോ ചെറിയാൻ, ബിജു മുണ്ടക്കൻ, എൽദോ ചെറിയാൻ കാഞ്ഞിരത്തുംകുടി, കെ.പി പൗലോസ്, ജോയി, മത്തായി തുടങ്ങിയവർ പങ്കെടുത്തു.