കൊച്ചി: കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ (കെ.എൽ.സി.എ) സുവർണ ജൂബിലി സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും ജൂബിലി ഉദ്ഘാടന സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണവും 26ന് വൈകിട്ട് 4ന് ഇ.എസ്.എസ്.എസ് ഹാളിൽ നടക്കും. മാർച്ച 1ന് രാവിലെ 9.30ന് കൊച്ചി ബിഷപ്പ് ഹൗസിൽ ബിഷപ്പ് ഡോ. ജോസഫ് കരിയിൽ ജൂബിലി ലോഗോയുടെ പ്രകാശനം നിർവഹിക്കും. സൂവർണ ജൂബിലി ഉദ്ഘാടനം മാർച്ച് 27ന് എറണാകുളം ടൗൺഹാളിൽ നടക്കും. ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എം.എൽ.എമാർ, സമുദായ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് എന്നിവർ അറിയച്ചു.