പെരുമ്പാവൂർ: വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇടതുപക്ഷ സർക്കാരിനെതിരെ മുസ്ലിംലീഗ് വാഴക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടാംഘട്ട സമരസംഗമം നടത്തി. മാറംപിള്ളിയിൽ വാഴക്കുളം പഞ്ചായത്ത് ഓഫീസിന് മുന്നിൽ ജില്ലാ വൈസ് പ്രസിഡന്റ് എൻ.വി.സി അഹമ്മദ് ഉദ്ഘാടനം ചെയ്തു. ലീഗ് വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി എ.എം. ബഷീർ, പഞ്ചായത്ത് സെക്രട്ടറി കെ.എ. നൗഷാദ്, എം.പി. ബാവ, ഹാരിസ് മറ്റപ്പിള്ളി, ഷാജിത നൗഷാദ്, അഷറഫ് ചീരേക്കാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.