പെരുമ്പാവൂർ: പെരുമ്പാവൂർ കോടതി റോഡിൽ ഓയിൽവീണ് ഇരുചക്രവാഹനങ്ങൾ തെന്നിമറിഞ്ഞു. മിനിറ്റുകൾക്കകം പെരുമ്പാവൂർ ഫയർസ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ സുനിൽ മാത്യു, ടി.ആർ. അജേഷ്, പി.ബി. ഷെബിമോൻ, മുഹമ്മദ് ഫൈസൽ, പി.പി. ഷംജു എന്നീ സേനാംഗങ്ങൾ ചേർന്ന് ഓയിൽ റോഡിൽനിന്ന് നീക്കം ചെയ്ത് സുരക്ഷ ഉറപ്പാക്കി.