
കൊച്ചി: ജില്ലയിൽ ഇന്നലെ 825 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 585 പേർക്കാണ് രോഗം. രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഇന്നലെ 2923 പേർ രോഗ മുക്തി നേടി. ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8711 ആണ്. ജില്ലയിൽ ഇന്നലെ 1128 ഡോസ് വാക്സിൻ വിതരണം ചെയ്തതു. ഇതിൽ 146 ആദ്യ ഡോസും 867 സെക്കന്റ് ഡോസുമാണ്. കൊവിഷീൽഡ് 207 ഡോസും 919 ഡോസ് കൊവാക്സിനും 2 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്. കരുതൽ ഡോസായി 115 ഡോസ് വാക്സിൻ വിതരണം ചെയ്തു. ആകെ 92976 ഡോസ് മുൻകരുതൽ ഡോസ് നൽകി. ജില്ലയിൽ ഇതുവരെ 5962118 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്.