വൈപ്പിൻ: പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ കോഴി, താറാവുകൾക്ക് വസന്തരോഗത്തിനെതിരെയുള്ള സൗജന്യ പ്രതിരോധ കുത്തിവെപ്പ് തുടങ്ങി. പ്രവൃത്തിദിവസങ്ങളിൽ രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ കുത്തിവെപ്പുണ്ടാകും. മാർച്ച് 17 വരെ തുടരും. കർഷകർ കോഴി, താറാവുകളെ ചെറായി മൃഗാശുപത്രിയിലെത്തിക്കണമെന്ന് പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.