swami-dharmachaithanya
അദ്വൈതാശ്രമം സെക്രട്ടറിയായി ചുമതലയേറ്റ സ്വാമി ധർമ്മ ചൈതന്യയ്ക്ക് ആലുവ ശ്രീനാരായണ ക്ലബ് വനിതാവിംഗിന്റെ ഉപഹാരം പ്രസിഡന്റ് പൊന്നമ്മ കുമാരൻ, സെക്രട്ടറി ഷിജി രാജേഷ് എന്നിവർ ചേർന്ന് കൈമാറുന്നു

ആലുവ: അദ്വൈതാശ്രമം സെക്രട്ടറിയായി ചുമതലയേറ്റ സ്വാമി ധർമ്മചൈതന്യയെ ആലുവ ശ്രീനാരായണ ക്ലബ് വനിതാവിംഗ് സ്വീകരിച്ചു. ദേശം പുറയാർ ശാഖാ സെക്രട്ടറിയും ക്ലബ് വനിതാവിഭാഗം പ്രസിഡന്റുമായ പൊന്നമ്മ കുമാരനും ആലുവ യൂണിയൻ വനിതാസംഘം വൈസ് പ്രസിഡന്റും ക്ലബ് വനിതാവിഭാഗം സെക്രട്ടറിയുമായ ഷിജി രാജേഷും ചേർന്ന് സ്നേഹോപഹാരം നൽകി. കമ്മിറ്റി അംഗങ്ങളായ ലൈല സുകുമാരൻ, സിന്ധു ഷാജി, ഷീബ ശിവൻ, ഷൈനി വേണു, അജിത രഘു, ലീല കുട്ടപ്പൻ, വനജ പുഷ്പൻ, രജനി ശങ്കർ, മീര ബിജു, രതി ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു.