വൈപ്പിൻ: മുനമ്പം ബസ് സ്റ്റാൻഡിൽനിന്ന് മുനമ്പം മുസിരിസ് ബീച്ച്, ചെറായി ബീച്ച്, കുഴുപ്പിള്ളി ബീച്ച്, ചാത്തങ്ങാട് ബീച്ച് വഴി എറണാകുളത്തേക്ക് കാശിനാഥൻ ബസ് സർവീസ് തുടങ്ങി. രാവിലെ 6.38ന് മുനമ്പം സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്ന ബസ് മുനമ്പം ബീച്ചുവഴി 6.45ന് ചെറായിബീച്ച്, 6.55ന് കുഴുപ്പിള്ളി ബീച്ച്, 7.10ന് ചാത്തങ്ങാട് ബീച്ച് എന്നിവിടങ്ങളിലെത്തും. അവിടെനിന്ന് സെയ്തുമുഹമ്മദ് റോഡുവഴി സംസ്ഥാനപാതയിൽ പ്രവേശിച്ച് എറണാകുളത്ത് എത്തും. സ്ഥിരം യാത്രക്കാരെ ബസ് ഇല്ലെങ്കിൽ മൊബൈലിൽ വിവരം അറിയിക്കും.