പറവൂർ: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർത്ഥം നഗരത്തിൽ വനിതകൾ വിളംബരറാലി നടത്തി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന റാലിയിൽ സെറ്റ് സാരിയും ചുവന്ന ബ്ളൗസും ധരിച്ച നൂറുകണക്കിന് സ്ത്രീകൾ പങ്കാളികളായി. ജില്ലാ കമ്മിറ്റിഅംഗം പി.എസ്. ഷൈല, ഏരിയ കമ്മിറ്റിഅംഗം എം.ആർ. റീന, നേതാക്കളായ അനിത തമ്പി, കാർത്യായനി സർവൻ, ഗിരിജ അജിത്ത്, എം.എ. രശ്മി, സിംന സന്തോഷ് എന്നിവർ നേതൃത്വം നൽകി.