വൈപ്പിൻ: ചെറായി-മുനമ്പം മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണസംഘത്തിലെ അംഗമായിരുന്ന പള്ളിപ്പുറം പനക്കൽ സ്റ്റാൻലി വർഗീസിന്റെ അപകടമരണ ഇൻഷ്വറൻസ് തുകയായ 10,2500 രൂപയുടെ ധനസഹായം മുൻ മന്ത്രി എസ്. ശർമ്മ കുടുംബത്തിന് കൈമാറി. സംഘം പ്രസിഡന്റ് എ.ബി. ഷാജി അദ്ധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് ബോർഡ് അംഗം കെ.സി. രാജീവ്, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, കമ്മിറ്റി അംഗങ്ങളായ എ.കെ. ജായി എന്നിവർ സംസാരിച്ചു. കെ.എൻ. ദാസൻ, ടി.വി. ഭാനുമതി, സംഘം സെക്രട്ടറി സുമ നീലാംബരൻ, പ്രോജക്ട് ഓഫീസർ ധന്യ ഷിബു, മിനി പ്രസന്നൻ എന്നിവർ പങ്കെടുത്തു.