പറവൂർ: കേരള സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി പറവൂർ വടക്കേക്കര സർവീസ് സഹകരണബാങ്ക് സ്വരാജ് സ്വാശ്രയഗ്രൂപ്പിന്റെ വിഷരഹിത വിഷുക്കാല പച്ചക്കറിക്കൃഷി ഉദ്ഘാടനം നടത്തി. തുരുത്തിപ്പുറം ധേനു സ്വരാജ് സ്വാശ്രയഗ്രൂപ്പിന്റെ കൃഷിയിടത്തിൽ ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് ഉദ്ഘാടനം ചെയ്തു. കെ.എസ്. ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. സുമ ശ്രീനിവാസൻ, ബാങ്ക് സെക്രട്ടറി കെ.എസ്. ജയ്സി, സലിം, നീബ തുടങ്ങിയവർ പങ്കെടുത്തു.