വൈപ്പിൻ: അയ്യമ്പിള്ളി മഹാദേവക്ഷേത്ര മഹോത്സവത്തിന് ക്ഷേത്രം തന്ത്രി കിഴക്കിനിയേടത്ത് മേയക്കാട്ടുമന മാധവൻ നമ്പൂതിരിപ്പാട് കൊടിയേറ്റി. രാവിലെ പായസ നിവേദ്യവിതരണം നടന്നു. 24ന് ശ്രീബലി, താലംവരവ്, മാജിക്‌ഷോ. 25ന് രാത്രി 7ന് താലംവരവ്, ക്ഷേത്രച്ചടങ്ങുകൾ പതിവുപോലെ. 26ന് ഗാനമേള, 27ന് താലംവരവ്, കരോക്കെ ഗാനമേള. 28 ന് ഓട്ടൻതുള്ളൽ, താലംവരവ്, കുറത്തിയാട്ടം. മാർച്ച് 1ന് മഹാശിവരാത്രി, രാവിലെ ശീവേലി എഴുന്നള്ളിപ്പ് ഉത്സവബലി ദർശനം, താലംവരവ്, രാത്രി 7.30ന് കഥാപ്രസംഗം, പള്ളിവേട്ട മാർച്ച് 2ന് ആറാട്ട് മഹോത്സവം, പുഷ്പാലങ്കാരം, കാഴ്ചശീവേലി, പകൽപ്പൂരം, ആറാട്ട്, വർണ്ണമഴ, കൊടിക്കൽ പറ, ഇറക്കി എഴുന്നള്ളിപ്പ്.