പറവൂർ: ശ്രീനാരായണ ധർമസംഘം ട്രസ്റ്റിന്റെ കീഴിലുള്ള കാളികുളങ്ങര ക്ഷേത്രത്തിൽ വലിയവിളക്ക് മഹോത്സവം ഇന്ന് നടക്കും. രാവിലെ പതിനൊന്നരക്ക് വിളങ്ങനാട്ടുപറ, രാത്രി പന്ത്രണ്ടരക്ക് ഇളനീരാട്ട്, വിശേഷാൽപൂജ, ഒരുമണിക്ക് പുറത്തേക്ക് എഴുന്നള്ളിപ്പ്, താലം, 25ന് പുലർച്ചെ മൂന്നിന് വലിയവിളക്ക് എഴുന്നള്ളിപ്പ്, നാലരക്ക് ഗുരുതിക്കുശേഷം കൊടിയിറക്കം.