മൂവാറ്റുപുഴ: മാർച്ച് 1മുതൽ 4വരെ എറണാകുളത്ത് നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർത്ഥം ധൂവാറ്റുപുഴയിൽ മഹിളാ വിളംബരജാഥ നടത്തി. എസ്തോസ് ഭവനിൽ നിന്നാരംഭിച്ച ജാഥ നഗരംചുറ്റി കച്ചേരിത്താഴത്ത് സമാപിച്ചു. യോഗത്തിൽ ഷാലി ജയിൻ, ഭവാനി ഉത്തരൻ, രാജി ദിലീപ് എന്നിവർ സംസാരിച്ചു. സെലിൻ ജോർജ്, നിസ അഷറഫ്, സ്മിത ദിലീപ്, അശ്വതി ശ്രീജിത്ത്, ലീല കുര്യൻ, രേഖ വിനോദ്, സീമ വാമനൻ തുടങ്ങിയവർ നേതൃത്വം നൽകി.