പറവൂർ: ഏഴിക്കര കുണ്ടേക്കാവ് പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ തോട്ടിൽ സംശയാസ്പദമായി കാണപ്പെട്ട ബാഗിൽനിന്ന് എക്സൈസ് കഞ്ചാവ് കണ്ടെടുത്തു. സർക്കിൾ ഇൻസ്പെക്ടർ എസ്. നിജുമോനും സംഘവും പട്രോളിംഗ് നടത്തുന്നതിനിടെ വിവരം ലഭിച്ചതിനെത്തുടർന്നാണ് സ്ഥലത്തെത്തി ബാഗ് പരിശോധിച്ചത്. ബാഗിൽ 3.1 കിലോഗ്രാം കഞ്ചാവ് ഉണ്ടായിരുന്നു. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തു. പ്രതിയെക്കുറിച്ച് എക്സൈസിന് സൂചന ലഭിച്ചിട്ടുണ്ട്. അന്വേഷണം ഊർജ്ജിതമാക്കി.