p
ജനകീയാസുത്രണ പദ്ധതി പ്രകാരമുള്ള മുട്ടക്കോഴികളുടെ വിതരണം മുടക്കുഴ മൃഗാശുപത്രിയിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: ജനകീയാസൂത്രണ പദ്ധതിപ്രകാരം കർഷകർക്കുള്ള മുട്ടക്കോഴികളുടെ വിതരണംചെയ്തു. മുടക്കുഴ മൃഗാശുപത്രിയിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജോസ് എ. പോൾ, ഡോളി ബാബു, ഡോ.: അനിൽ എന്നിവർ പ്രസംഗിച്ചു.