pic

കോതമംഗലം: പല്ലാരിമംഗലം അടിവാട് വലിയപറമ്പിൽ പരേതനായ അബ്ദുൾ സലാമിന്റെ മകൻ അബു താഹിർ (28) തമിഴ്നാട്ടിലെ മേട്ടുപ്പാളയത്ത് തൂങ്ങി മരിച്ച നിലയിൽ . കീഴില്ലം ത്രിവേണി ഐ.എൽ.എം ആർട്സ് ആൻഡ് സയൻസ് കോളേജ് അദ്ധ്യാപകനാണ്. കഴിഞ്ഞ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് പള്ളിയിൽ നമസ്കാരത്തിനെന്ന് പറഞ്ഞ് സുഹൃത്തായ അദ്ധ്യാപകന്റെ ബൈക്കുമായി പുറത്തുപോയ അബു താഹിർ തിരിച്ചെത്തിയിരുന്നില്ല. കുറുപ്പുംപടി പൊലീസ് ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മേട്ടുപ്പാളയത്തിന് സമീപം കാറ്റാഞ്ചേരിമലയിൽ മൃതദേഹം കണ്ടെത്തിയത്. ഇവിടെനിന്ന് ഇരുചക്രവാഹനവും കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു . ഭാര്യ: സ്വാലിഹ. മകൾ: അയന (ആറുമാസം). മാതാവ്: സുബൈദ.