കൂത്താട്ടുകുളം: വടകരമഠം ട്രാൻസ്ഫോർമറിൽ നിന്ന് ഒലിയപ്പുറംവരെയും ഇതേ ട്രാൻസ്ഫോർമറിൽനിന്ന് വളപ്പ് ഗ്യാസ്ഗോഡൗൺ ട്രാൻസ്ഫോർമർ വരെയും പുതിയതായി വലിച്ചിരിക്കുന്ന 11 കെ.വി ലൈനുകളിൽ ഇന്നുമുതൽ ഏതുസമയത്തും വൈദ്യുതി പ്രവഹിക്കും. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പ്രസ്തുത ലൈനുമായോ അനുബന്ധ ഉപകരണങ്ങളുമായോ സമ്പർക്കത്തിൽ ഏർപ്പെടരുതെന്നും കൂത്താട്ടുകുളം ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.